Thursday, January 28, 2010

നക്ഷത്രമേ..നിനക്ക് പ്രകാശിക്കുവാന്‍ ആകാശങ്ങള്‍ വേറേയുമുണ്ടെന്ന കാര്യം ഞാന്‍ പലപ്പോഴും മറന്നു പോകുന്നു..ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ കാണുന്ന ഒരു തുണ്ട് ആകാശം മാത്രമാണ്‌ നിന്റെ സഞ്ചാരപഥമെന്ന്‌ ഞാന്‍ അറിയാതെ ആശിച്ച്‌ പോകുന്നു..ചിലപ്പോഴെങ്കിലും ആകാശത്ത് നിന്നും നീ അപ്രത്യക്ഷനാകുമ്പോള്‍ മാത്രമാണ്‌ ഞാന്‍ യാഥാര്‍ത്യത്തെ കുറിച്ച് ഓര്‍ക്കുന്നത്-ഞാന്‍ ഇല്ലെങ്കിലും നീ പ്രകാശിക്കുമെന്ന യാഥാര്‍ത്യം..അഥവാ അങ്ങനെയല്ലെങ്കില്‍ ഒരിക്കലെങ്കിലും നീ പറയുമായിരുന്നില്ലേ, നിനക്ക് പ്രകാശിക്കാന്‍ മറ്റൊരു ആകാശവുമില്ലെന്ന്‌, നിനക്ക് കൂട്ടുകൂടാന്‍ മറ്റു നക്ഷത്രങ്ങളൊന്നും വേണ്ട എന്ന്‌..

അറിയില്ല.. എനിക്കൊന്നും..അറിയുന്നതിത്ര മാത്രം..നീ ഇല്ലാത്ത എന്റെ ആകാശം കാണാന്‍ ഈ ജനല്പ്പാളികല്‍ക്കപ്പുറം ഞാന്‍ ഉണ്ടാകില്ല എന്ന്‌..