അറിയില്ല.. എനിക്കൊന്നും..അറിയുന്നതിത്ര മാത്രം..നീ ഇല്ലാത്ത എന്റെ ആകാശം കാണാന്‍ ഈ ജനല്പ്പാളികല്ക്കപ്പുറം ഞാന്‍ ഉണ്ടാകില്ല എന്ന്..
Thursday, January 28, 2010
നക്ഷത്രമേ..നിനക്ക് പ്രകാശിക്കുവാന്‍ ആകാശങ്ങള്‍ വേറേയുമുണ്ടെന്ന കാര്യം ഞാന്‍ പലപ്പോഴും മറന്നു പോകുന്നു..ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ കാണുന്ന ഈ ഒരു തുണ്ട് ആകാശം മാത്രമാണ് നിന്റെ സഞ്ചാരപഥമെന്ന് ഞാന്‍ അറിയാതെ ആശിച്ച് പോകുന്നു..ചിലപ്പോഴെങ്കിലും ഈ ആകാശത്ത് നിന്നും നീ അപ്രത്യക്ഷനാകുമ്പോള്‍ മാത്രമാണ് ഞാന്‍ യാഥാര്ത്യത്തെ കുറിച്ച് ഓര്‍ക്കുന്നത്-ഞാന്‍ ഇല്ലെങ്കിലും നീ പ്രകാശിക്കുമെന്ന യാഥാര്ത്യം..അഥവാ അങ്ങനെയല്ലെങ്കില്‍ ഒരിക്കലെങ്കിലും നീ പറയുമായിരുന്നില്ലേ, നിനക്ക് പ്രകാശിക്കാന്‍ മറ്റൊരു ആകാശവുമില്ലെന്ന്, നിനക്ക് കൂട്ടുകൂടാന്‍ മറ്റു നക്ഷത്രങ്ങളൊന്നും വേണ്ട എന്ന്..
Subscribe to:
Post Comments (Atom)
"ജനലഴികള്‍ക്കിടയിലൂടെ ഞാന്‍ കാണുന്ന ഈ ഒരു തുണ്ട് ആകാശം മാത്രമാണ് നിന്റെ സഞ്ചാരപഥമെന്ന് ഞാന്‍ അറിയാതെ ആശിച്ച് പോകുന്നു..."
ReplyDeleteനന്നായിട്ടുണ്ട്. പലപ്പോഴും പലതിനെ പറ്റിയും നമ്മളിങ്ങനെ കരുതിപ്പോകാറുണ്ട് എന്നതാണ് സത്യം
ഞാനില്ലെങ്കിലും നിനക്കു പ്രകാശിക്കുവാനാകുമെന്ന യാഥാര്‍ത്ഥ്യം..
ReplyDeleteഒരു വിതുമ്പല്‍ പോലെ തോന്നി
നന്നായി എഴുതി
:) നന്ദി ശ്രീ..
ReplyDeletejyo mds: വരികളും അതിലെ വിതുമ്പലും ഉള്‍ക്കൊണ്ടതിലും അതിലുപരി ഇഷ്ട്ടപെട്ടതിലും നന്ദി..
അറിയില്ല.. എനിക്കൊന്നും..അറിയുന്നതിത്ര മാത്രം..നീ ഇല്ലാത്ത എന്റെ ആകാശം കാണാന്‍ ഈ ജനല്പ്പാളികല്ക്കപ്പുറം ഞാന്‍ ഉണ്ടാകില്ല എന്ന്..
ReplyDeleteനിന്നെ കാണാതിരിക്കാൻ നക്ഷത്രത്തിനാവുമോ...ധ്രുവ നക്ഷത്രത്തിനു പോലും....?